Sunday, November 25, 2012

മനുഷ്യ നിര്‍മിത മതങ്ങളും പ്രത്യയശാസ്ത്രങ്ങളും വൈരുധ്യങ്ങളുടെ കേന്ദ്രം

                കാലം ഇവര്‍ക്ക്  മാപ്പ് കൊടുക്കുമോ ?

' മാര്‍കിസ്റ്റുകാരന്‍ ഭൌദീകവാദിയായിരിക്കണം  അതായത് മതത്തിന്റെ ശത്രു'  

'നാം മതത്തോട് ഏറ്റുമുട്ടണം . അതാണ്‌  ഭൌദീകവാദത്തിന്റെയും തല്‍ഫലമായി മാര്‍ക്സിസത്തിന്റെയും ഹരിശ്രീ '

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്  എന്ന് പ്രക്യാപിച്ച മാര്‍ക്സിന്റെ ഇന്ത്യയിലെ പ്രമുഖനായ സൈദ്ധാന്തികന്റെ  വാക്കുകളാണ്  ഇവ ....  ഇന്ന്  മതത്തിന്റെ സദാചാര നിയമങ്ങള്‍ സ്വീകരിക്കുവാന്‍ ഈ ഭൌദീക വാദികള്‍ മുന്നോട്ട് വരുന്നു , ഇത്  ശുഭ സൂചനയാണ്  ... 

1991 സെപ്തംബര്‍ 6 ന്  ബോറിസ് യെല്‍സിനും ഗോര്‍ബചേവും ചേര്‍ന്ന് അഭിമുഖീകരിച്ച്ച്ച  എ.ബി.സി.ടി.വി അഭിമുഖത്തില്‍ യെല്‍സിന്‍ പറഞ്ഞു . '' സുന്ദരമായ ഒരാശയമായിരുന്നെങ്കിലും ഒരു  ഉട്ടോപ്യന്‍ ആശയമായിരുന്നു കമ്മ്യൂണിസം ''.

ഓരോ മുക്കിലും മൂലയിലും മാത്രമല്ല  , സ്വന്തം  വീടുകളിലും  ഓഫീസിലെയും  ചുമരിനു  മുകളില്‍  പ്രതിഷ്ടിച്ച ഫോട്ടോയിലെ കമ്മുണിസ്റ്റു  നേതാക്കള്‍  ഇവര്‍ക്ക് മാപ്പ് കൊടുക്കാമോ ആവൊ ....   

 

മനുഷ്യ  മസ്തിഷ്കത്തില്‍ നിന്നുദിക്കുന്ന  സിദ്ടാന്തങ്ങള്‍ക്ക് പരിമിതിയുണ്ട് .അവയ്ക്ക് കാലത്തെ  അതിജീവിക്കുവാന്‍ കഴ്യില്ല എന്ന്  ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു  .


 ( അനുകൂലവും പ്രതികൂലവും ആയ അപിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികം നിങ്ങള്‍ക്കും അത്  പങ്കുവെക്കാം ....)